മകന്റെ കൈ തല്ലിയൊടിച്ച പിതാവ് അറസ്റ്റില്‍

Update: 2025-03-04 13:32 GMT

കൊച്ചി: പതിനൊന്നുകാരന്റെ കൈ തല്ലിയൊടിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയിലാണ് സംഭവം. ഇന്‍സ്ട്രമെന്റ് ബോക്‌സും പുസ്തകവും കളഞ്ഞു പോയതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.കളമശ്ശേരി തോഷിബ ജംക്‌ഷനിൽ താമസിക്കുന്ന ശിവകുമാറാണ് 11 വയസ്സുകാരനായ മകനോട് അതിക്രൂരമായി പെരുമാറിയത്. രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാര്‍ മകനെ അടിച്ചത്. വടി കൊണ്ട് ശക്തിയായി അടിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ടായത്.രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പിതാവ് മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് പറഞ്ഞു. കുട്ടി ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിഞ്ഞത്.