കാസര്‍കോട്: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. വിവാഹിത ആയ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു പിതാവിന്റെ അതിക്രമമെന്ന് പരാതി പറയുന്നു. ശനിയാഴ്ച യുവതി ചന്ദേര പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 62 കാരനായ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയയാക്കി. പിതാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു.