ഉല്‍സവം കാണാനെത്തിയ അച്ഛനും മകനും ട്രെയ്ന്‍ തട്ടിമരിച്ചു

Update: 2025-03-12 14:09 GMT

പാലക്കാട്: ഉല്‍സവം കാണാനെത്തിയ രണ്ടു പേര്‍ ട്രെയ്ന്‍ തട്ടിമരിച്ചു. പാലക്കാട് ലക്കിടിയില്‍ വൈകിട്ട് 4.30 ഓടെ ആണ് സംഭവം. കിഴക്കഞ്ചേരി കാരപ്പാട് സ്വദേശി പ്രഭുവും (24) ഇയാളുടെ ഒരു വയസുള്ള മകനുമാണ് മരിച്ചത്. ഇവര്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.മകനെ എടുത്തുകൊണ്ട് പാളം മുറിച്ചുകടക്കുന്നതിനിടിയില്‍ ട്രെയിന്‍ വരുന്നത് പ്രഭു കണ്ടില്ല.ചെനക്കത്തൂര്‍ പൂരം കാണാന്‍ എത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.