മലപ്പുറം: പൊന്നാനി എംഇഎസ് കോളജ് മുന്‍ അധ്യാപകനും എംഇഎസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രഫ. കടവനാട് മുഹമ്മദിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദുബൈയില്‍ വച്ച് ഡോ. ഫസല്‍ ഗഫൂര്‍ ഏറ്റുവാങ്ങി. എംഇഎസ് പൊന്നാനി കോളജ് അലുംനി യുഎഇ ചാപ്റ്ററിന്റെ പുരസ്‌കാരം കെ എം ട്രേഡിങ് ചെയര്‍മാന്‍ കെ മുഹമ്മദാണ് സമ്മാനിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും എംഇഎസ് സംസ്ഥാന ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഒ ഇസ്‌ലാഹുദ്ദീന് സ്വീകരണവും നല്‍കി. അലുംനി പ്രസിഡന്റ് ഹാരിസ് വാക്കയില്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സുധീര്‍ സുബ്രഹ്മണ്യന്‍, ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മുല്ലപ്പൂ, ശരീഫ് കുന്നത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്ലക്കുട്ടി, അബ്ദുല്‍ സത്താര്‍, മുഹമ്മദ് സുനീര്‍, താരിഖ് ബാബു, ഷാജി ഹനീഫ്, ചീഫ് പേട്രന്‍ യാക്കൂബ് ഹസ്സന്‍ സംബന്ധിച്ചു.