നാക് അക്രഡിറേറഷൻ : ഫാറൂഖ് കോളേജിന് A++ ഗ്രേഡ്

Update: 2025-03-01 05:57 GMT

കോഴിക്കോട് : ഫാറൂഖ് കോളേജ് (ഓട്ടോണമസ്) നാക് അക്രഡിറ്റേഷന്റെ നാലാം സൈക്കിളിൽ 3.64 സിജിപിഎ നേടി,ഏറ്റവും ഉയർന്ന A++ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ്.നാക് പിയർ ടീം നടത്തിയ വിലയിരുത്തലിന് ശേഷമാണ് ഈ അംഗീകാരം.കോളേജിനെ കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റുന്ന നേട്ടമാണിത്.പാഠ്യപദ്ധതി, അധ്യാപനം, ഗവേഷണം, വിദ്യാർത്ഥി പിന്തുണ, പ്ലേസ്‌മെന്റുകൾ, ഭരണം, അടിസ്ഥാന സൗകര്യങ്ങൾ, മികച്ച രീതികൾ എന്നിവ നാക് വിലയിരുത്തലിന്റെ പ്രധാന മാനദണ്ഡങ്ങളായി.കോളേജിന്റെ എമേർജിംഗ് ഫ്രോണ്ടിയേഴ്സ് ഇൻ കെമിക്കൽ സയൻസ് കോൺഫറൻസ് പരമ്പര, ഉയർന്ന സ്കോളർഷിപ്പ് ലഭിക്കുന്ന സ്ഥാപനം എന്ന പദവി, ഇന്ത്യൻ നോളജ് സിസ്റ്റം പ്രോഗ്രാമുകൾ, ഇൻ-ഹൗസ് ഇ.ആർ.പി. സംവിധാനങ്ങൾ, കലാസാംസ്കാരിക സംരംഭങ്ങൾ എന്നിവയക്ക് പ്രത്യേക പ്രശംസ ലഭിച്ചു. കൂടാതെ, ഡയാലിസിസ് സെന്ററും സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ പദ്ധതികളും കോളേജിന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള തെളിവായി അംഗീകരിക്കപ്പെട്ടു.2001 ൽ 5-സ്റ്റാർ റേറ്റിംഗും, 2009 ൽ 'എ' ഗ്രേഡും, 2016 ൽ എ+ ഗ്രേഡും, ഇപ്പോൾ ഏറ്റവും ഉയർന്ന എ++ ഗ്രേഡും നേടാൻ സാധിച്ച ഫാറൂഖ് കോളേജ് 22 ബിരുദ, 16 ബിരുദാനന്തര, 11 ഡോക്ടറൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ 3,800 വിദ്യാർത്ഥികളും 222 ഗവേഷണ വിദ്യാർത്ഥികളും പഠനം നടത്തുന്നു