കോട്ടയം: മയക്കുമരുന്നുമായി ഫാര്‍മസിസ്റ്റ് പിടിയില്‍. 213 ഗ്രാം നൈട്രോസൈപാം ഗുളികയുമായി നട്ടാശ്ശേരി സ്വദേശി മിനു മാത്യു ആണ് എക്‌സൈസിന്റെ പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാര്‍മസിസ്റ്റായി ജോലിനോക്കിയിട്ടുള്ള പ്രതി ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു. കോട്ടയം ടൗണില്‍ മയക്കുമരുന്ന് നല്‍കാന്‍ എത്തിയപ്പോഴാണ് പ്രതി എക്‌സൈസിന്റെ വലയിലായത്. ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്.