എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും മകളും മരിച്ചു; മകന്‍ ജനല്‍ വഴി ചാടിരക്ഷപ്പെട്ടു

Update: 2025-09-08 14:05 GMT

ഫരീദാബാദ്:എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും മകളും വളര്‍ത്തുനായയും മരിച്ചു. മകന്‍ ജനല്‍ വഴി ചാടിരക്ഷപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സച്ചിന്‍ കപൂര്‍, ഭാര്യ റിങ്കു കപൂര്‍, മകള്‍ സുജന്‍ കപൂര്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. സംഭവ സമയത്ത് മൂന്നുപേരും ഉറങ്ങുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മൂന്നുപേരും മരിച്ചത്. മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന മകന്‍ ജനല്‍ വഴി ചാടിരക്ഷപ്പെട്ടു.