ലോസ് ഏഞ്ചല്‍സ്: 'ദി പ്രിന്‍സസ് ബ്രൈഡ്', 'വെന്‍ ഹാരി മെറ്റ് സാലി...', 'ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റോബ് റെയ്നറും ഭാര്യ മിഷേലും മരിച്ച നിലയില്‍. 78 കാരനായ റെയ്നറെയും ഭാര്യയെയും ലോസ് ഏഞ്ചല്‍സിലെ ബ്രെന്റ്വുഡിലുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രശസ്ത ഹാസ്യനടനും എഴുത്തുകാരനുമായ കാള്‍ റെയ്നറുടെ മകനാണ് നടനും സംവിധായകനും ആക്ടിവിസ്റ്റുമായിരുന്ന റോബ് റെയ്നര്‍. 'വെന്‍ ഹാരി മെറ്റ് സാലി' എന്ന റൊമാന്റിക് കോമഡി സംവിധാനം ചെയ്തതിലൂടെയും 1970-കളിലെ സിബിഎസ് സിറ്റ്കോമായ 'ഓള്‍ ഇന്‍ ദി ഫാമിലി'യിലെ അഭിനയത്തിലൂടെയും അദ്ദേഹം പ്രശസ്തനായി.
സ്ലീപ്ലെസ് ഇന്‍ സിയാറ്റില്‍ (1993), ബുള്ളറ്റ്‌സ് ഓവര്‍ ബ്രോഡ്വേ (1994), ഇവാന്‍ (1999), എവരിബഡിസ് ഹീറോ (2006), ദി വുള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് (2013) തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.