ബെംഗളൂരു: ചിക്കമംഗളൂരുവില്‍ വിനോദ സഞ്ചാരത്തിനിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് കാണാതായ സമയത്തു തന്നെ ഇറങ്ങി തിരച്ചില്‍ നടത്തിയിരുന്നെന്നും അപ്പോള്‍ കാണാത്ത മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
1500 അടി താഴ്ചയില്‍ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്.
40 അംഗസംഘമായിരുന്നു വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളില്‍ എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.