വ്യാജപ്രചാരണം; വനിതാ ലീഗ് നേതാവിനെതിരേ കലാപശ്രമത്തിന് കേസെടുത്തു

Update: 2025-12-20 02:39 GMT

കാസര്‍കോട്: ചെറുവത്തൂരിലെ മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരേ കലാപശ്രമത്തിന് പോലിസ് കേസെടുത്തു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നഫീസത്ത് നാസറിനെതിരെയാണ് ചന്തേര പോലിസ് കേസെടുത്തത്. കലാപമുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനാണ് കേസ്. വോട്ടെണ്ണലിനു പിന്നാലെ ചെറുവത്തൂര്‍ മടക്കരയില്‍ മുസ്‌ലിം ലീഗ് സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയില്‍ തുരുത്തിയിലെ പള്ളി ആക്രമിച്ചുവെന്ന വ്യാജപ്രചാരണം നഫീസത്ത് വാട്ട്‌സ്ആപ്പ് വഴി നടത്തിയെന്നാണ് കേസ്.