വ്യാജ പാന്‍കാര്‍ഡ് കേസ്: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനും മകന്‍ അബ്ദുള്ളയ്ക്കും ഏഴുവര്‍ഷം തടവ്

Update: 2025-11-17 10:13 GMT

ലഖ്‌നോ: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനും മകന്‍ അബ്ദുള്ളയ്ക്കും ഏഴുവര്‍ഷം വീതം തടവുശിക്ഷ . വ്യാജ പാന്‍ കാര്‍ഡ് കേസിലാണ് വിധി. ഉത്തര്‍പ്രദേശിലെ രാംപൂരിലെ പ്രത്യേക എംപി-എംഎല്‍എ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു.

2019 ഡിസംബറില്‍ രാംപൂരിലെ സിവില്‍ ലൈന്‍സ് പോലിസ് സ്റ്റേഷനില്‍ ബിജെപി നേതാവ് ആകാശ് സക്സേനയാണ് ഖാനും മകനുമെതിരെ കേസ് ഫയല്‍ ചെയ്തത്. ഇരുവര്‍ക്കും വ്യത്യസ്ത ജനനത്തീയതികളുള്ള ഇരട്ട പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് സക്സേന തന്റെ പരാതിയില്‍ ആരോപിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ഖാനും മകന്‍ സക്സേനയും രണ്ട് പാന്‍ കാര്‍ഡുകള്‍ നേടിയെന്നും ബാങ്കിങ് ഇടപാടുകള്‍ക്കും ആദായനികുതി വിശദാംശങ്ങള്‍ക്കും അവ ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.

അതേസമയം, ഇത് സത്യത്തിന്റെ വിജയമാണെന്നും അസമിനെതിരായ എല്ലാ കേസുകളും രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും സക്‌സേന പറഞ്ഞു. കുറ്റകൃത്യം ചെയ്ത ആര്‍ക്കും ശിക്ഷ ലഭിക്കുമെന്നും സക്‌സേന കൂട്ടിചേര്‍ത്തു.

Tags: