വ്യാജവിഷമദ്യദുരന്തം: ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 40 ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ എംബസി
കുവൈത്ത് സിറ്റി: കുവൈത്തില്‍ മെഥനോള്‍ കലര്‍ന്ന പാനീയങ്ങള്‍ കഴിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 40 ഇന്ത്യക്കാരുണ്ടെന്ന് ഇന്ത്യന്‍ എംബസി. ചിലര്‍ അത്യാഹിതവിഭാഗത്തിനലാണെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തില്‍ ഇതുവരെ മരിച്ചവര്‍ 13 പേരാണ്. മുപ്പത്തിയൊന്ന് പേര്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് ചികില്‍,സ തുടരുന്നത്.
51 പേര്‍ അടിയന്തര ഡയാലിസിസിന് വിധേയരായി. ഇരുപത്തിയൊന്ന് പേര്‍ക്ക് സ്ഥിരമായ അന്ധത സംഭവിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫര്‍വാനിയ, അബാസാനിയ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.അതേസമയം കുവൈറ്റിലെ ജലീബ് ബ്ലോക്ക് ഫോറിലെ അനധികൃത മദ്യവില്‍പന കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്ന് ചിലര്‍ മൊഴി നല്‍കി. സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.