വ്യാജ തിരിച്ചറിയില്‍ രേഖ; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പരിശോന വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടക്കുന്നത്. കേസില്‍ ശനിയാഴ്ച ഹാജരാകാന്‍ രാഹുലിന് െ്രെകംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. കേസില്‍ ഏഴു പ്രതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പോലിസ് നേരത്തെ നടത്തിയ ചോദ്യം ചെയ്യലിലാണ് രാഹുല്‍ കേസ് നിഷേധിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു അന്നത്തെ രാഹുലിന്റെ മൊഴി.