വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായേക്കില്ല

Update: 2025-08-30 02:09 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ സംഭവത്തില്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച്. എന്നാല്‍ രാഹുല്‍ ഹാജരാവില്ലെന്നാണ് വിവരം. രാഹുലിനോട് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയവരുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് രാഹുലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയതിനുപിന്നില്‍ തനിക്കുപങ്കില്ലെന്നായിരുന്നു പോലിസിന് രാഹുല്‍ നല്‍കിയ മൊഴി. രാഹുലിനെതിരെ ആരോപണമുന്നയിച്ച യുവതികളില്‍ നിന്ന് മൊഴിയെടുക്കാനുള്ള നടപടികളിലേക്കും ക്രൈം ബ്രാഞ്ച് ഉടന്‍ കടക്കും.

Tags: