ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റില്‍

Update: 2025-05-24 14:00 GMT
ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റില്‍

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷന്‍ മുല്ലോത്ത് കാട് വീട്ടില്‍ അനന്തു കൃഷ്ണനെ(27)യാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. ആളുകളെ ഫോണിലൂടെയും സ്‌കൈപ്പിലൂടെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു പ്രതിയുടെ രീതി. എംഡിഎംഎ പാര്‍സല്‍ പോലുള്ള കേസുകളുണ്ടെന്നാണ് ആളുകളെ വിളിച്ച് ആരോപിക്കുക. കേസ് പിന്‍വലിക്കാന്‍ പണം ആവശ്യപ്പെടും. നിലവിലെ കേസില്‍ 27 ലക്ഷം രൂപയാണ് തട്ടിയത്. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇര പകച്ചുപോയി. ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ പ്രതിയായെന്ന വാര്‍ത്ത ഇരയ്ക്ക് ധൈര്യം നല്‍കി. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

Similar News