
കോഴിക്കോട്: വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബു(32)വിനെയാണ് ജൂണ്‍ 11ന് പേരാമ്പ്രയില്‍നിന്ന് പിടികൂടിയത്. 2021-2022 കാലത്താണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഡോക്ടറായി ജോലിയെടുത്തത്. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും എന്‍എച്ച്എം കാര്‍ഡും സമര്‍പ്പിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്. നഴ്‌സായ ഇയാള്‍, ഡോക്ടറായ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റാണ് തട്ടിപ്പിന് ഉപയോഗിച്ചത്.