അഹമ്മദാബാദ്: രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ബോംബ് ഭീഷണി മുഴക്കിയ വനിതാ എഞ്ചിനീയര്‍ അറസ്റ്റില്‍. തമിഴ്‌നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്‌സ് എന്‍ജിനീയര്‍ റെനെ ജോഷില്‍ഡയെയാണ് (26) അഹമ്മദാബാദ് സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയില്‍ ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചതോടെ കള്ളക്കേസില്‍ കുടുക്കാന്‍ പദ്ധതിയിട്ടു. ദിവിജിന്റെ പേരില്‍ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നു. 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസില്‍ ദിവിജിന് പങ്കുണ്ടെന്ന് ഒരു ഇമെയിലില്‍ ആരോപിച്ചിരുന്നു. ഇതിലെ അന്വേഷണമാണ് റെനെ ജോഷില്‍ഡയുടെ അറസ്റ്റിന് കാരണമായത്.