മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് വാഹനാപകടത്തില്‍ മരിച്ചു

Update: 2025-03-16 01:50 GMT

കണ്ണൂര്‍: ഇരിട്ടിയിലെ പുന്നാട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ മരിച്ചു. ഉളിയില്‍ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 ഓടെ പുന്നാട് ടൗണിന് സമീപമാണ് അപകടം. അപകടത്തില്‍ കാറില്‍ കുടുങ്ങി പോയ ഫൈജാസിനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.