വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി

Update: 2024-03-30 06:10 GMT

മലപ്പുറം: വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. പോലിസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ജലാറ്റിന്‍ സ്റ്റിക്, ഇലക്ട്രിക് ഡിറ്റേനേറ്റര്‍, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്.ക്വാറിയില്‍ നിന്ന് പിടികൂടിയതിന് പുറമെ, ക്വാറിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചുനല്‍കുന്ന ആളുടെ പാലക്കാട് നടുവട്ടത്തെ വീട്ടില്‍ നിന്നും സ്‌ഫോടകവസ്തു ശേഖരം പിടിച്ചിട്ടുണ്ട്.

വളാഞ്ചോരിയിലെ ക്വാറിയിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടുത്തെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണ് ക്വാറിയിലേക്ക് സ്‌ഫോടകവസ്തുക്കളെത്തിക്കുന്ന സ്വാമിദാസന്‍ എന്നയാളിലേക്ക് പോലിസെത്തുന്നത്. തുടര്‍ന്ന് സ്വാമിദാസന്റെ നടുവട്ടത്തെ വീട്ടിലെത്തിയപ്പോള്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.സ്വാമിദാസന്‍, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണന്‍, രവി എന്നവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇവരെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. സ്വാമിദാസന്‍ പല ക്വാറികളിലേക്കും സ്‌ഫോടകവസ്തുക്കളെത്തിക്കുന്നയാള്‍ ആണെന്നാണ് വിവരം. എന്നാല്‍ വീട്ടില്‍ ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത് അധികൃതമായിട്ടാണെന്നാണ് പോലിസ് അറിയിക്കുന്നത്.

Tags:    

Similar News