ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം സ്‌ഫോടന ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സ്‌കൂളിന് സമീപം ഉഗ്ര സ്‌ഫോടന ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. അല്‍മോറ ജില്ലയിലെ സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് 20 കിലോയിലധികം ഭാരമുള്ള 161 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുനിന്നുമാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്. സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ സംശയാസ്പദമായ പൊതികള്‍ ശ്രദ്ധയില്‍പെട്ട പ്രിന്‍സിപ്പലാണ് പോലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തുകയായിരുന്നു.
പാറപ്പൊട്ടിക്കുന്നതിന് ഉപോയിഗിക്കുന്ന തരം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയതെന്നും ഗ്രാമത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്നും പോലിസ് അറിയിച്ചു.