പയ്യന്നൂരില്‍ വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞു

Update: 2026-04-21 03:06 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞു. വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ വി വി കമലാക്ഷിയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. രാത്രി 10.50ഓടെയാണ് സംഭവം. വീടിന് മുന്നിലുള്ള പരസ്യ ബോര്‍ഡില്‍ തട്ടി പൊട്ടിയതിനാല്‍ വീടിനോ വാഹനങ്ങള്‍ക്കോ കേടുപാട് സംഭവിച്ചില്ല. പയ്യന്നൂര്‍ പോലിസ് സംഭവസ്ഥലത്ത് പരിശോധിച്ചു. കമലാക്ഷിയുടെ മകന്റെ ഭാര്യ നിത്യ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഭീഷണികളൊക്കെ നേരിട്ടിരുന്നതായാണ് വിവരം. വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.