പരപ്പനങ്ങാടി: ചെട്ടിപ്പടി ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നെന്ന് സംശയം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസും ഡോഗ് സ്‌ക്വോഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ചെട്ടിപ്പടി റെയില്‍വെ സൈഡിലുള്ള തട്ടാരകണ്ടി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇന്നലെ രാത്രി ഒമ്പതുമണിയോടെ സ്‌ഫോടന ശബ്ദം കേട്ടത്. പടക്കം പൊട്ടിയതാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് ഇന്ന് രാവിലെ സ്ഥലം പരിശോധിച്ചപ്പോഴാണ് പുല്ല് കത്തി കരിഞ്ഞ നിലയില്‍ കണ്ടത്.
തുടര്‍ന്നാണ് പരപ്പനങ്ങാടി പോലിസില്‍ വിവരം അറിയിച്ചത്. സ്റ്റീല്‍ ബോംബ് പോലുള്ള എന്തോ ആണ് പൊട്ടിയതെന്ന് പോലിസ് സംശയിക്കുന്നു. സ്‌ഫോടനം നടന്നതിന് പിന്നാലെ രണ്ടു പേര്‍ ബൈക്കില്‍ പോവുന്നത് കണ്ടതായി ഒരാള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.