കണ്ണൂര്‍: പിണറായിയില്‍ സ്‌ഫോടനം. സി പിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റു. സിപിഎം പ്രവര്‍ത്തകനായ ബിപിനാണ് ഗുരുതര പരിക്ക് പറ്റിയത്. ബോംബാണോ പൊട്ടിയത് എന്ന സംശയത്തിലാണ് പോലിസ്. എന്നാല്‍ ഓലപ്പടക്കം പൊട്ടിയതെന്നാണ് ബിപിന്റെ മൊഴി. ബിപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലിസ് അന്വേഷണം ആരംഭിച്ചു.