പാകിസ്താനില്‍ സ്‌ഫോടനം: 6 പേര്‍ കൊല്ലപ്പെട്ടു

Update: 2025-11-11 09:38 GMT

ഇസ് ലാമാബാദ്: പാകിസ്താനില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇസ് ലാമാബാദിലെ ഒരു പ്രാദേശിക കോടതിക്ക് പുറത്താണ് സംഭവം.

കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയവരാണ്.

Tags: