ജാഫര്‍ എക്‌സ്പ്രസില്‍ സ്‌ഫോടനം; ആറുബോഗികള്‍ പാളം തെറ്റി(വിഡിയോ)

Update: 2025-10-07 06:56 GMT

ഇസ് ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ജാഫര്‍ എക്‌സ്പ്രസില്‍ സ്‌ഫോടനം. ആറുബോഗികള്‍ പാളം തെറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാകിസ്താനിലെ സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള സുല്‍ത്താന്‍കോട്ട് പ്രദേശത്തിന് സമീപമാണ് അപകടം.

ക്വറ്റയിലേക്ക് പോകുന്ന ജാഫര്‍ എക്‌സ്പ്രസിനെയാണ് ആക്രമികള്‍ ലക്ഷ്യമിട്ടത്. പാളത്തില്‍ സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്‌പ്ലോസീവ് ഉപകരണമാ (ഐഇഡി)ണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് നിഗമനം. ബലൂച് റിപ്പബ്ലിക് ഗാര്‍ഡ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Tags: