റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഹസാരിബാഗിലെ ബാര ബസാര്‍ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്‌ഫോടനം ഉണ്ടായത്. ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ഭര്‍ത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്.
സ്‌ഫോടന കാരണം വ്യക്തമല്ലെന്നാണ് റിപോര്‍ട്ടുകള്‍. പോലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഫോറന്‍സിക് സയന്‍സ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.പരിക്കേറ്റവരെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.