സൂറത്തിലെ വസ്ത്ര നിർമാണശാലയിൽ സ്ഫോടനം: രണ്ടു മരണം, 20 പേർക്ക് പരിക്ക്

Update: 2025-09-02 07:50 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ജൊൽവ ഗ്രാമത്തിലുള്ള സന്തോഷ് തുണിമില്ലിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു, ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡ്രം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വികെ പിപാലിയ അറിയിച്ചു. എങ്കിലും സ്ഫോടനത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അഗ്നിരക്ഷാ സേനയുടെ 10 യൂണിറ്റുകളുടെ ഇടപെടലിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Tags: