തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 35 ആയി

Update: 2025-07-01 05:54 GMT

ഹൈദരാബാദ്: തെലങ്കാനയിലെ മേഡക് ജില്ലയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നിരവധി പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിനിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രയര്‍ തകരാറാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹാജര്‍ ചുമതലയുള്ള ജനറല്‍ മാനേജര്‍ എ ലോഗന്‍ മരിച്ചത്, കെട്ടിടത്തില്‍ ആരൊക്കെയുണ്ടെന്ന് തിരിച്ചറിയാന്‍ വൈകുന്നതിലേക്കു നയിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ആശുപത്രി സന്ദര്‍ശിക്കുകയും ഇരകളുടെ കുടുംബങ്ങളെ കാണുകയും ചെയ്യും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

Tags: