തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി; മരിച്ച 14പേരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

Update: 2026-04-21 04:22 GMT

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. 14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗര്‍ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ഇവരുടെ ബന്ധുക്കള്‍ അംഗീകരിച്ചാല്‍ ബാക്കിയുള്ളവരുടെ സംസ്‌കാരവും ഇന്ന് നടക്കും.

അതേസമയം, വനജ ഫയര്‍ വര്‍ക്‌സിന്റെ ഉടമകളായ ഈശ്വരിക്കും ഭര്‍ത്താവ് മുത്തുമാണിക്യത്തിനേയും കണ്ടെത്താനുള്ള തെരച്ചില്‍ പ്രത്യേക അന്വേഷണ സംഘം തുടരുകയാണ്. നാല് സംഘങ്ങളായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി തിരിഞ്ഞുള്ള പരിശോധന പുരോഗമിക്കുന്നത്. പരിക്കേറ്റ 22 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 24 പേരാണ് മരണപ്പെട്ടത്.