തെഹ്‌റാന്‍: ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇറാനെതിരായ ഇസ്രായേല്‍ ആമേരിക്ക യുദ്ധം ലോക സമ്പദ്വ്യവസ്ഥയ്ക്ക് വലിയൊരു ഭീഷണിയാണെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ തലവനായ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. നിലവിലെ സ്ഥിതി വളരെ മോശമാണെന്നും ഒരേസമയം ഒന്നിലധികം എണ്ണ, വാതക പ്രതിസന്ധികള്‍ നടക്കുന്നത് പോലെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ലോകത്തിലെ ഒരു രാജ്യത്തിനും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഘര്‍ഷത്തില്‍ നിരവധി എണ്ണ, വാതക സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇത് വിതരണത്തെ ബാധിച്ചെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.