പത്തനംതിട്ട: പന്തളം കീരുകുഴിയില്‍ നാലിനം ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി തട്ട സ്വദേശി അഖില്‍ രാജു ഡാനിയേലാണ് പിടിയിലായത്. ഇയാള്‍ ബൈക്കില്‍ വരുന്നത് കണ്ട എക്‌സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.