വീണ വിജയന്‍ ഉള്‍പ്പെട്ട എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടിക്കേസ്; ഹരജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

എപ്രില്‍ 23ലേക്കാണ് മാറ്റിയിരിക്കുന്നത്

Update: 2026-01-13 14:31 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട എക്സാലോജിക് സിഎംആര്‍എല്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അന്തിമ വാദം ഇന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സമയക്കുറവ് മൂലം ഇന്ന് ഹരജി പരിഗണിക്കാനായില്ല. ഏപ്രില്‍ 23ന് പരിഗണിക്കാനാണ് മാറ്റിയത്.

ഹരജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുന്‍പാകെയായിരുന്നു കേസ് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്‌ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.

സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സിഎംആര്‍എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പരിഹസിച്ചിരുന്നു. കമ്പനി റജിസ്ട്രാറുടെ അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു.