തെല്‍അവീവ്: ഇസ്രായേലി പ്രധാനമന്ത്രിയാവാന്‍ താല്‍പര്യമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ മുന്‍ മേധാവി യാസി കോഹന്‍. രാജ്യത്തിന് ഇപ്പോള്‍ വേണ്ടത് നല്ല നേതൃത്വമാണെന്നും കോഹന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീത്തില്‍ ഇറങ്ങുമെന്ന് നേരത്തെ കോഹന്‍ പ്രഖ്യാപിച്ചിരുന്നു. 2016 മുതല്‍ 2021 വരെ മൊസാദ് മേധാവിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്. നെതന്യാഹുവിനെ മാറ്റാന്‍ ഇസ്രായേലികള്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കോഹന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.