വിദേശ പ്രതിനിധികള്‍ക്ക് സമീപം വെടിയുതിര്‍ത്ത് ഇസ്രായേലി സൈന്യം; അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍(VIDEO)

Update: 2025-05-21 18:24 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിക്കാനെത്തിയ വിദേശ പ്രതിനിധികള്‍ക്ക് സമീപം വെടിയുതിര്‍ത്ത് ഇസ്രായേലി സൈന്യം.

പോര്‍ച്ചുഗല്‍, ഓസ്ട്രിയ, സ്‌പെയിന്‍, പോളണ്ട്, റഷ്യ, ജപ്പാന്‍, റുമാനിയ, കാനഡ, ഫ്രാന്‍സ്, ചിലി, യുകെ, ഈജിപ്ത്, മൊറോക്കോ, ചൈന, ബ്രസീല്‍, ബള്‍ഗേറിയ, തുര്‍ക്കി, ലിത്വാനിയ, മെക്‌സിക്കോ, ശ്രീലങ്ക, തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ക്യാംപ് സന്ദര്‍ശിക്കുമ്പോഴായിരുന്നു ഇസ്രായേലി സൈന്യം വെടിയുതിര്‍ത്തത്.

⚡️BREAKING:

Israeli soldiers opened fire on a European diplomatic delegation at the eastern entrance of Jenin refugee camp, West Bank. The incident occurred during an official visit. pic.twitter.com/GjbSwMWLcO

ഇസ്രായേലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി കാജാ കല്ലാസ് പറഞ്ഞു. ഇസ്രായേല്‍ വിശദീകരണം നല്‍കണമെന്ന് ബെല്‍ജിയം വിദേശകാര്യമന്ത്രി മാക്‌സിമെ പ്രെവോട്ട് ആവശ്യപ്പെട്ടു. നയതന്ത്ര പ്രതിനിധികള്‍ക്കെതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി പറഞ്ഞു.