കാറും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

Update: 2025-05-11 02:16 GMT

കോട്ടയം: ഏറ്റുമാനൂരില്‍ കാറും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡില്‍ വച്ച് രാത്രി ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. കാറില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.