തെല്‍ അവീവിലേക്കുള്ള സര്‍വീസ് ജൂണ്‍ 22വരെ നിര്‍ത്തിയെന്ന് ഇത്തിഹാദ്

Update: 2025-06-15 15:16 GMT
തെല്‍ അവീവിലേക്കുള്ള സര്‍വീസ് ജൂണ്‍ 22വരെ നിര്‍ത്തിയെന്ന് ഇത്തിഹാദ്

അബൂദബി: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തെല്‍ അവീവിലേക്കുള്ള സര്‍വീസ് ജൂണ്‍ 22 വരെ നിര്‍ത്തിയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്. ഇസ്രായേലിലെ പ്രധാനവിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അരലക്ഷത്തോളം ഇസ്രായേലികള്‍ സൈപ്രസിലെ ലര്‍ണാക്കയിലേക്കോ ഗ്രീസിലെ ഏഥന്‍സിലേക്ക് പോവരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജോര്‍ദാന്‍ വഴിക്കോ ഈജിപ്ത് വഴിക്കോ ഇസ്രായേലില്‍ പ്രവേശിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.

Similar News