കുവൈത്ത്: എറണാകുളം പെരുമ്പടപ്പ് സ്വദേശി ജേക്കബ് ചാക്കോ (43) കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റിഗ്ഗയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കളി കഴിഞ്ഞ് മടങ്ങാനിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. കുവൈത്തില്‍ ബാങ്ക് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബസമേതം സാല്‍മിയയിലാണ് താമസം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഒഐസിസി കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.