ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മശ്രീ പുരസ്‌കാരം ലഭിച്ചത് ആലപ്പുഴ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കയില്‍ ദേവകി അമ്മയ്ക്കാണ്. 'അണ്‍സങ് ഹീറോസ്' വിഭാഗത്തില്‍ 45 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. കുറുമ്പ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ചിത്രകാരന്‍ ആര്‍ കൃഷ്ണന് (നീലഗിരി) മരണാനന്തര ബഹുമതിയായി പുരസ്‌കാരം ലഭിച്ചു. അങ്കെ ഗൗഡ (കര്‍ണാടക), അര്‍മിഡ ഫെര്‍ണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്ക്വാര്‍ (മധ്യപ്രദേശ്), ബ്രിജ് ലാല്‍ ഭട്ട് (ജമ്മു കശ്മീര്‍), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരണ്‍ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാല്‍ യാദവ് (ഉത്തര്‍പ്രദേശ്), ധാര്‍മിക് ലാല്‍ ചുനിലാല്‍ (ഗുജറാത്ത്) തുടങ്ങിയവര്‍ക്കും പത്മശ്രീ ലഭിച്ചു.
അസാധാരണ സംഭാവനകള്‍ നല്‍കുന്ന സാധാരണ ഇന്ത്യക്കാരെ അംഗീകരിക്കുക എന്ന ഉദ്ദേശത്തിലാണ് 'അണ്‍സങ് ഹീറോസ്' വിഭാഗത്തില്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി അറിയപ്പെടാത്തതും എന്നാല്‍ വലിയ തോതില്‍ സംഭാവന നല്‍കിയ വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.