എസ്ഒജി രഹസ്യം ചോര്‍ത്തിയെന്ന ആരോപണം; കമാന്‍ഡോകളെ തിരിച്ചെടുത്തതില്‍ അന്വേഷണം

Update: 2025-05-28 01:51 GMT
എസ്ഒജി രഹസ്യം ചോര്‍ത്തിയെന്ന ആരോപണം; കമാന്‍ഡോകളെ തിരിച്ചെടുത്തതില്‍ അന്വേഷണം

മലപ്പുറം: കേരള പോലിസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ രഹസ്യം ചോര്‍ത്തിയെന്ന് ആരോപണമുള്ള കമാന്‍ഡോ ഹവീല്‍ദാര്‍മാരെ തിരിച്ചെടുത്തതില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് എസ്ഒജി രഹസ്യം ചോര്‍ത്തിയെന്ന് ആരോപണമുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോകളായ പയസ് സെബാസ്റ്റ്യന്‍, മുഹമ്മദ് ഇല്ല്യാസ് എന്നിവരെ തിരിച്ചെടുത്തതിലാണ് സര്‍ക്കാര്‍ അന്വേഷണം.

അരീക്കോട് എസ്ഒജി ക്യാംപില്‍ 2024 ഡിസംബര്‍ 15ന് വിനീത് എന്ന ഹവീല്‍ദാര്‍ വെടിവച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പയസും ഇല്ല്യാസും ക്യാംപിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടുവെന്നും ഒരു ഉന്നത രാഷ്ട്രീയ നേതാവിന് രഹസ്യം ചോര്‍ത്തി നല്‍കിയെന്നുമായിരുന്നു ആരോപണം. ഏപ്രില്‍ 28ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും 12 ദിവസത്തിനകം തിരിച്ചെടുത്തു. ഇതില്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.

Similar News