ഗസയിലെ ക്ഷാമം അവസാനിപ്പിക്കുക, എന്നാല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാര്‍: ഹമാസ്

Update: 2025-08-01 08:25 GMT

ഗസ: ഗസയിലെ ക്ഷാമം അവസാനിപ്പിക്കുകയും സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുകയും ചെയ്താല്‍ ഉടന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. കൂട്ട പട്ടിണി തുടരുമ്പോള്‍ ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്ന് പറഞ്ഞ ഹമാസ്, ന്യായീകരണമില്ലാതെ ഇസ്രായേല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിനെ വിമര്‍ശിക്കുകയും ചെയ്തു.

പട്ടിണിമൂലം ഒരോദിവസവും നിരവധി പേരാണ് ഗസയില്‍ മരിച്ചുകൊണ്ടിരിക്കുന്നത്. പലരെയും ഇസ്രായേല്‍ വെടിവച്ചിടുന്നത് സഹായത്തിനായി കാത്തു നില്‍ക്കുമ്പോഴാണ്. ഇസ്രായേലിന്റെ സഹായ കേന്ദ്രങ്ങള്‍ സഹായകെണികളായി മാറികൊണ്ടിരിക്കുകയാണ്.

അതേസമയം, ഇസ്രായേലിന്റെ ആക്രമണത്തില്‍ 60,239 പേര്‍ മരിക്കുകയും 146,894 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്, അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags: