ബുദ്ധ് വിഹാര്‍ പോലിസ് സ്റ്റേഷന്‍ പരിസരത്ത് പോലിസും കുറ്റവാളികളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്നുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി ജില്ലയിലെ ബുദ്ധ് വിഹാര്‍ പോലിസ് സ്റ്റേഷന്‍ പരിസരത്ത് പോലിസും കുറ്റവാളികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഏറ്റുമുട്ടലിനുശേഷം ബുദ്ധ് വിഹാര്‍ എസ്എച്ച്ഒ കരുണ സാഗറിന്റെ സംഘം മൂന്ന് ആയുധധാരികളായ കുറ്റവാളികളെ അറസ്റ്റ് ചെയ്തു.
ഏറ്റുമുട്ടലിനിടെ രണ്ട് കുറ്റവാളികള്‍ക്ക് വെടിയേറ്റു, മൂന്നുപേരെ അറസ്റ്റ് ചെയ്തു. അഞ്ചുകുറ്റവാളികള്‍ ഉണ്ടായിരുന്നു, അവരില്‍ രണ്ട് പേര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അറസ്റ്റിലായ കുറ്റവാളികള്‍ ഗോഗി സംഘവുമായി ബന്ധപ്പെട്ടവരാണ്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ട് കുറ്റവാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ കുറ്റവാളികളില്‍ നിന്ന് നിരവധി പിസ്റ്റളുകളും ആയുധങ്ങളും കണ്ടെടുത്തു. ഇരുവിഭാഗവും തമ്മില്‍ ഏകദേശം 10 റൗണ്ട് വെടിവയ്പ്പ് നടന്നു.