യുഎസ് സര്‍ക്കാരിലെ ചുമതലകള്‍ ഒഴിവാക്കി ഇലോണ്‍ മസ്‌ക്

Update: 2025-05-29 02:30 GMT

വാഷിങ്ടണ്‍: യുഎസ് സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള പ്രത്യേക ഏജന്‍സിയായ ഡോജില്‍ നിന്ന് ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് പുറത്തേക്ക്. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും അറിയിച്ചാണ് മസ്‌കിന്റെ പടിയിറക്കം.

''ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും''-അദ്ദേഹം എക്‌സില്‍ കുറിച്ചു. അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് മസ്‌ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.