ഗ്രോക്കിപീഡിയ എന്ന പേരില്‍ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആരംഭിച്ച് ഇലോണ്‍ മസ്‌ക്
വാഷിങ്ടണ്‍: ഗ്രോക്കിപീഡിയ എന്ന പേരില്‍ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആരംഭിച്ച് ഇലോണ്‍ മസ്‌ക്. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എന്‍സൈക്ലോപീഡിയ, വിക്കിപീഡിയയേക്കാള്‍ തന്റെ രാഷ്ട്രീയ വീക്ഷണത്തോട് യോജിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് മസ്‌ക് വെളിപ്പെടുത്തിയത്.
നിലവില്‍ സന്ദര്‍ശകര്‍ക്ക് സൈറ്റില്‍ പ്രവേശിച്ച് എഡിറ്റ് നടത്താന്‍ കഴിയില്ല. എന്നാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പോപ്പ്-അപ്പ് ഫോം വഴി അവയെകുറിച്ച് റിപോര്‍ട്ട് ചെയ്യാന്‍ കഴിയും. വിക്കിപീഡിയേക്കാള്‍ തല്‍സമയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സംവിധാനമായാണ് ഗ്രോക്കി പീഡിയയെ മസ്‌ക് അവതരിപ്പിക്കുന്നത്. എഐ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ സദാഅപ്‌ഡേഷന്‍ നല്‍കികൊണ്ടിരിക്കുന്ന സംവിധാനമാണ് ഗ്രോക്കി പീഡിയ എന്നും മസ്‌ക് വ്യക്തമാക്കുന്നു.