കുറ്റിയാടിയില്‍ നാട്ടിലിറങ്ങി കുട്ടിയാനയുടെ പരാക്രമം

Update: 2025-07-24 11:52 GMT

കോഴിക്കോട്: കുറ്റിയാടി തൊട്ടില്‍പ്പാലം ചൂരണിയില്‍ കാട്ടാനയുടെ പരാക്രമം. കൂട്ടത്തില്‍നിന്ന് ഒറ്റപ്പെട്ട കുട്ടിയാനയാണ് ജനവാസ മേഖലയില്‍ എത്തിയത്. കാട്ടാനയെ തുരത്താനുള്ള ശ്രമം നടക്കുന്നുണ്ട്. റോഡില്‍ നില്‍ക്കുകയായിരുന്ന ജനങ്ങള്‍ക്കിടയിലേക്ക് കുട്ടിയാന അപ്രതീക്ഷിതമായി ഓടിക്കയറുകയായിരുന്നു. ആനയെക്കണ്ടതോടെ റോഡിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ പല സംഘങ്ങളായി തിരിഞ്ഞ് പ്രദേശം നിരീക്ഷിക്കുന്നുണ്ട്. വനം വകുപ്പ് സംഘവും പ്രദേശത്തുണ്ട്. കാട്ടാന പ്രദേശത്തുള്ളവര്‍ക്ക് വലിയ നാശനഷ്ടവും വരുത്തിവെച്ചിട്ടുണ്ട്.

ആനയെ ഇവിടെനിന്ന് കൊണ്ടുപോകാതെ ചൂരണി മേഖലയില്‍നിന്ന് തിരിച്ചുപോകാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.