തൃശൂര്‍: ക്ഷേത്ര ഉല്‍സവത്തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. എരയാകുടി തുറന്നല്ലൂര്‍ മനയില്‍ വിവേകിനാണ് പരിക്കേറ്റത്. തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.
എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന അത്തിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയിലാണ് സംഭവമുണ്ടായത്.
തിടമ്പുമായി ആനയുടെ അരികില്‍ നിന്ന വിവേകിനെ തുമ്പികൈയില്‍ ചുറ്റി എടുത്ത് ആന വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിവേക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.