ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു, രണ്ടാം പാപ്പാന്റെ നില ഗുരുതരം

Update: 2025-09-01 02:55 GMT

ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാന് മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍(53)ആണ് മരിച്ചത്. അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ അഴിഞ്ഞു മാറ്റുന്നതിനിടെയാണ് സംഭവം.

മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിനിടയില്‍ രണ്ടാം പാപ്പന്‍ സുനില്‍കുമാറിനാണ് ആദ്യം കുത്തേറ്റത്. തുടര്‍ന്ന് മറ്റു പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ സുരക്ഷിതമായി മാറ്റുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് കുത്തേറ്റത്. മുരളീധരന്‍ നായര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നിനാണ് മരണം. സുനില്‍കുമാര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Tags: