സംസ്ഥാനത്ത് ഫെബ്രുവരിയില്‍ കറണ്ട് ബില്ല് കുറയും
കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജില്‍ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരി മാസത്തില്‍ സര്‍ചാര്‍ജ് ഉണ്ടാവില്ല. വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്ന ഇന്ധന സര്‍ചാര്‍ജില്‍ കുറവ് രേഖപ്പെടുത്തിയതോടെ ഫെബ്രുവരിയിലെ ബില്ല് തുക കുറയും. പ്രതിമാസ ബില്ലിങ് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത്തവണ ഇന്ധന സര്‍ചാര്‍ജ് നല്‍കേണ്ടതില്ല. ദ്വൈമാസ ബില്ലിങ് ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് നാലുപൈസ മാത്രമായിരിക്കും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. ജനുവരിയില്‍ ഇത് യഥാക്രമം എട്ടുപൈസയും ഏഴുപൈസയുമായിരുന്നു.