ഇറാൻ പരമോന്നത നേതാവിനായുള്ള തിരഞ്ഞെടുപ്പ്; യോഗത്തിൽ ഉയർന്നത് അഞ്ചു പേരുകൾ, ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

Update: 2026-03-08 13:37 GMT

തെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവിനായുള്ള തിരഞ്ഞെടുപ്പ് യോഗത്തിൽ ഉയർന്നു വന്നത് അഞ്ചു നേതാക്കളുടെ പേരുകൾ. മൊജ്തബ ഖാംനഈ, അലിറേസ അറഫി, മുഹമ്മദ് മെഹ്ദി മിർബാഗേരി, ഹസ്സൻ ഖൊമേനി, ഹാഷെം ഹൊസൈനി ബുഷെഹ്രി എന്നിവരുടെ പേരുകളാണ് യോഗത്തിൽ ഉയർന്നു വന്നത്.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ മകനാണ് മൊജ്തബ ഖാംന ഈ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി അടുത്ത ബന്ധമുള്ളയാളാണ് ഇദ്ദേഹം. അലിറേസ അറഫി വിദഗ്ദ്ധരുടെ അസംബ്ലിയുടെ ഡെപ്യൂട്ടി ചെയർമാനും ഗാർഡിയൻ കൗൺസിലിന്റെ മുൻ അംഗവുമാണ്.

മുഹമ്മദ് മെഹ്ദി മിർബാഗേരി മത പുരോഹിതനാണ്. അതേസമയം ഹസ്സൻ ഖൊമേനി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ ചെറുമകനാണ്. ഹാഷിം ഹൊസൈനി ബുഷെഹ്രി അസംബ്ലിയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാനാണ്.

ഇറാന്റെ അടുത്ത പരമോന്നത നേതാവായി ഈ അഞ്ച് പേരിൽ ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.