നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥ മാറ്റത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ഉദ്യോഗസ്ഥ മാറ്റത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശവുമായി തിരഞ്ഞെടുപ്പ കമ്മീഷന്‍. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കളക്ടര്‍മാരെയും എസ്പിമാരെയും പോലിസ് റെവന്യു ഉദ്യോഗസ്ഥരെയും ജില്ല വിട്ട് നിയമിക്കണമെന്നാതാണ് തിരഞ്ഞെടുപ്പ കമ്മീഷന്റെ പുതിയ നിര്‍ദേശം. മാത്രമല്ല ഒരു ജില്ലയില്‍ മൂന്നു വര്‍ഷം ജോലി ചെയ്തവരുണ്ടെങ്കില്‍ മാറണമെന്നും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയമിച്ച ജില്ലകളില്‍ വീണ്ടും നിയമിക്കരുത് എന്നിവയാണ് പുതിയ നിര്‍ദേശങ്ങള്‍. ഈ നിര്‍ദേശങ്ങള്‍ പുറത്തുവന്നതോടെ സംസ്ഥാന പോലിസ് വെട്ടിലായിരിക്കുകയാണ്. ഇതോടെ നിയമിച്ച ഡിവൈഎസ്പിമാരെ പലരെയും മാറ്റി നിയമിക്കേണ്ടി വരും. തയ്യാറാക്കിയ ഇന്‍സ്‌പെക്ടര്‍, എസ്‌ഐമാരുടെ പട്ടിക വീണ്ടും മാറ്റി പുതിയ പട്ടിക ഉണ്ടാക്കേണ്ടി വരും. പുതിയ മാര്‍ഗനിര്‍ദ്ദേശത്തോടെ സമഗ്ര അഴിച്ചുപണി വേണ്ടിവന്നേക്കും.