ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പ് ഇന്ന്

Update: 2026-02-12 02:48 GMT

ധാക്ക: ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടക്കുന്ന വോട്ടെടുപ്പില്‍ 12.9 കോടി വോട്ടര്‍മാരാണ് പങ്കെടുക്കുന്നത്.

350 അംഗ പാര്‍ലമെന്റിലെ 300 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി 50 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സീറ്റിന് ആനുപാതികമായി ഇത് വീതിച്ചുനല്‍കും. അഞ്ച് വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി.

ഷെയ്ഖ് ഖസീനയുടെ 15 വര്‍ഷം നീണ്ട ഭരണം ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് താഴെ വീണത്. തുടര്‍ന്ന് 18 മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.